നന്തിപുലം: 20 വര്‍ഷത്തിലേറെയായി പണി പൂര്‍ത്തിയാകാത്ത ആറ്റപ്പള്ളി റെഗുലേറ്റര്‍ പാലം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റി ജനകീയ പ്രക്ഷോഭം ആരംഭിച്ചു. പാലം യാഥാര്‍ഥ്യമാകുന്നതുവരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം.
ഡിസിസി സെക്രട്ടറി കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് നിയോജകമണ്ഡലം ചെയര്മാന് കെ.എല്‍. ജോസ് അധ്യക്ഷനായി. പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് സുധന് കാരയില്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി ജോസ്, മീനാ മദനന്, ജോയ് നെല്ലിശേരി, രതി ബാബു, ഭാഗ്യവതി ചന്ദ്രന്, വരന്തരപിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം, റിന്റോ ഞെരിഞ്ഞാംപിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.